കടൽത്തീരത്ത് കളിക്കുന്നതിനിടെ ഒന്നര വയസ്സുകാരൻ തിരയിൽപെട്ട് മരിച്ചു

IMG_20221123_155608_(1200_x_628_pixel)

നെയ്യാറ്റിൻകര : കടൽത്തീരത്ത് ഓടിക്കളിക്കുകയായിരുന്ന ഒന്നര വയസ്സുകാരൻ കടൽത്തിരയിൽപെട്ട് മരിച്ചു. പുതിയതുറ കുളപ്പുര ഹൗസിൽ ഉണ്ണിയുടെയും സജിതയുടെയും മകൻ ഫാബിയോ ആണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം പുതിയതുറ സെന്റ് നിക്കൊളാസ് ദേവാലയത്തിന്റെ സെമിത്തേരിയിൽ സംസ്കാരം നടത്തി.പതിയതുറ കടൽത്തീരത്താണ് സംഭവം. കുഞ്ഞിനെ സഹോദരനെ ഏൽപിച്ച ശേഷം മാതാവ് സജിത, കുടുംബശ്രീ യോഗത്തിനു പോയതായി പൊലീസ് പറഞ്ഞു. ഈ സമയം കൂട്ടുകാർക്കൊപ്പം വിനോദത്തിൽ ഏർപ്പെട്ടിരുന്ന സഹോദരന്റെ കണ്ണ് വെട്ടിച്ച് കുഞ്ഞ് കടൽത്തീരത്ത് പോയപ്പോഴാണ് അപകടം.ഉടൻ തന്നെ കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!