‘സ്റ്റാര്‍സ്’ തിളക്കത്തില്‍ വിളപ്പില്‍ശാല യുപി സ്‌കൂള്‍

IMG-20221219-WA0082

വിളപ്പില്‍ശാല :വിളപ്പില്‍ശാല ഗവ. യു പി. സ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗവും അന്താരാഷ്ട്ര നിലവാരത്തിലേക്ക്. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ‘സ്റ്റാര്‍സ്’ പദ്ധതിയുടെ ഭാഗമായി പ്രീപ്രൈമറി ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂളില്‍ തുടക്കമായി. നവീകരണ പ്രവര്‍ത്തികള്‍ ഐ. ബി. സതീഷ് എം. എല്‍. എ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ കുട്ടികളുടെ വികാസം ഉറപ്പാക്കുന്ന മാതൃകാ പദ്ധതിയാണ് ‘ സ്റ്റാര്‍സ് ‘.

 

 

പ്രീ പൈമറി വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളും അത്യാധുനിക സൗകര്യങ്ങളോടെയാണ് നവീകരിക്കുന്നത്. പഠനത്തിന് പുറമേ കുട്ടികളുടെ ശാരീരിക വികാസം, ഭാഷാ വികസനം, സാമൂഹ്യവും വൈകാരികവുമായ വികാസം, സര്‍ഗാത്മകത വികാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള മാറ്റങ്ങളാണ് സ്‌കൂളില്‍ നടപ്പിലാക്കുന്നത്. ശാസ്ത്രം, സംഗീതം, ചിത്രകല, നിര്‍മ്മാണം, അഭിനയം, ഗണിതം, വായന, അരങ്ങ് തുടങ്ങി 13 പ്രവര്‍ത്തന മൂലകളാണ് പ്രീ പ്രൈമറി വിഭാഗത്തില്‍ കുട്ടികള്‍ക്കായി ഒരുക്കുന്നത്. കൂടാതെ, ഹൈടെക് ക്ലാസ്സ് മുറികള്‍, പാര്‍ക്ക്, ഇന്‍ഡോര്‍ – ഔട്ട്‌ഡോര്‍ പ്ലേ ഏരിയ എന്നിങ്ങനെ കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി വിവിധ സൗകര്യങ്ങളും സജ്ജീകരിക്കും. പ്രീ പ്രൈമറി വിഭാഗത്തില്‍ അഞ്ച് ഡിവിഷനുകളിലായി 256 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular