തിരുവനന്തപുരത്തിന് ഇനി 5ജി സ്പീഡ് !

IMG_20221229_092657_(1200_x_628_pixel)

തിരുവനന്തപുരം: ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ തിരുവനന്തപുരത്തും. ഇന്ന് മുതലാണ് ന​ഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ടവറുകളുടെ കീഴിൽ 5ജി സേവനങ്ങൾ ലഭ്യമായി തുടങ്ങിയത്. നിലവിലെ 4ജി സിം ഉപയോ​ഗിച്ച് 5ജി സേവനങ്ങൾ നേടാം. വൈകാതെ ടവറുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ജിയോ വൃത്തങ്ങൾ അറിയിച്ചു. ഫോണിൽ 5ജി സപ്പോർട്ട് ചെയ്യുമോ എന്നറിയാനായി ഫോണിന്റെ സെറ്റിങ്സിൽ ‘സിം കാർഡ് ആൻഡ് മൊബൈൽ നെറ്റ്‍വർക്ക്’ ഓപ്ഷൻ തുറന്ന് സിം തിരഞ്ഞെടുക്കുക. ‘പ്രിഫേഡ് നെറ്റ്‍വർക് ടൈപ്’ തുറക്കുമ്പോൾ 5ജി ഓപ്ഷൻ കണ്ടാൽ ഫോൺ 5ജി സപ്പോർട്ട് ചെയ്യുമെന്ന് ഉറപ്പിക്കാം. ജിയോ ഉപയോക്താക്കൾക്ക് www.jio.com/5g എന്ന സൈറ്റിൽ പോയി ‘Is your device 5G ready?’ എന്ന ഓപ്ഷനിൽ ജിയോ നമ്പർ നൽകിയാലും വിവരമറിയാനാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!