തിരുവനന്തപുരം നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

IMG_20221229_094329_(1200_x_628_pixel)

തിരുവനന്തപുരം : കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ വി.അജിത് അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട്‌ നാലുമണി മുതൽ രാത്രി 10 മണിവരെ ശംഖുംമുഖം ആഭ്യന്തര എയർപോർട്ട് മുതൽ കോവളം വരെയും വെള്ളിയാഴ്ച രാവിലെ ആറുമുതൽ ഉച്ചയ്ക്ക് ഒരുമണി വരെ കോവളം മുതൽ വെട്ടുറോഡ് വരെയും ചാക്ക മുതൽ ആഭ്യന്തര എയർപോർട്ട് വരെയുമാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്.

വെള്ളിയാഴ്ച വെട്ടുറോഡ്‌ മുതൽ പാരിപ്പള്ളി വരെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ആറുമണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങൾ വെട്ടുറോഡിൽ നിന്നു തിരിഞ്ഞ്‌ പോത്തൻകോട്, വെഞ്ഞാറമൂട്, കിളിമാനൂർ, പുതിയകാവ്‌, പോങ്ങനാട്, പള്ളിക്കൽ, പാരിപ്പള്ളി വഴി കൊല്ലം ഭാഗത്തേക്ക്‌ പോകണം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular