അണിയൂർ – കൈതറ പാലം തുറന്നു

IMG_20230130_190808_(1200_x_628_pixel)

തിരുവനന്തപുരം:കഴക്കൂട്ടം മണ്ഡലത്തിലെ കുന്നുംപുറം – കൈതറ – അണിയൂർ പ്രദേശങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് തെറ്റിയാറിന്റെ കൈവഴിയായ അണിയൂർ തോടിന് കുറുകെ നിർമ്മിച്ച പാലം  കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അതോടൊപ്പം കാക്കോട്- എഴുവൻകോണം – മലപ്പരിക്കോണം പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനവും  എം.എൽ.എ നിർവഹിച്ചു. 30 ലക്ഷം രൂപ വിനിയോഗിച്ച്  വാഹനഗതാഗതത്തിന് അനുയോജ്യമായ നിലയിലാണ് പാലം  നിർമ്മിച്ചിരിക്കുന്നത്.

കഴക്കൂട്ടം മണ്ഡലത്തിലെ 22 വാർഡുകളിലും  സുസ്ഥിരമായ പ്രാദേശിക വികസനം നടപ്പാക്കുമെന്ന്  എം.എൽ.എ പറഞ്ഞു. പാലം യഥാർഥ്യമായതോടെ അറുപതോളം കുടുംബങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമായി. വാർഡ് കൗൺസിലർ ചെമ്പഴന്തി ഉദയൻ അധ്യക്ഷനായ പരിപാടിയിൽ കൗൺസിലർമാരായ ഡി. രമേശൻ, സ്റ്റാൻലി ഡിക്രൂസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും പങ്കാളികളായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular