Search
Close this search box.

എം.ഡി.എം.എ വില്പന; യുവാക്കൾ പിടിയിൽ

IMG_20230210_133834_(1200_x_628_pixel)

തിരുവനന്തപുരം :  എം.ഡി.എം.എ വില്പന നടത്തുന്ന യുവാക്കളെ എക്‌സൈസ് പിടികൂടി. കേളേശ്വരം ആലുവിള സ്വദേശി അജയ് കൃഷ്ണ (28) പഴയ കാരയ്ക്കാമണ്ഡപം സ്വദേശി രാഹുൽ രാജൻ (27) എന്നിവരാണ് 31.51 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്.എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ രാത്രികാല വാഹന പരിശോധനയിൽ കേളേശ്വരം ഭാഗത്ത് കെ.എൽ.21.കെ.1744 എന്ന ഹോണ്ട ഡിയോ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ സംശയം തോന്നി തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്.

ഇവരിൽ നിന്ന് എം.ഡി.എം.എ വാങ്ങാനെത്തുന്നവർ ഇവർക്കിടയിലെ സുപരിചിതമായ ചില കോഡുകൾ പറഞ്ഞാണ് സാധനം വാങ്ങുന്നത്.കേളേശ്വരം പ്രദേശത്തെ മയക്കുമരുന്ന് റാക്കറ്റിന്റെ പ്രധാനികളാണ് പിടിയിലായതെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. അജയ് കൃഷ്ണ ബംഗളൂരുവിൽ പോയി വൻതോതിൽ എം.ഡി.എം.എ വാങ്ങിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സമീപ പ്രദേശത്തെ ചെറുപ്പക്കാർ രാത്രികാലങ്ങളിൽ വീട്ടുകാരറിയാതെ ഇവരുടെ സങ്കേതങ്ങളിലെത്തി എം.ഡി.എം.എ വാങ്ങി ഉപയോഗിച്ച് നേരം പുലരുന്നതിന് മുൻപ് വീടുകളിൽ ആരുമറിയാതെ തിരിച്ചെത്തുകയാണ് പതിവ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!