ചിറയിൻകീഴ്: ശാർക്കര പൊങ്കാല നാളെ. നാളെ രാവിലെ 9.45ന് ക്ഷേത്ര മേൽശാന്തി തോട്ടയ്ക്കാട് കോയിക്കൽ മഠം പ്രകാശൻ നമ്പൂതിരി പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും.
ഉച്ചയ്ക്ക് 11.45നും 12.30നും ഇടയ്ക്ക് പൊങ്കാല നിവേദ്യം നടക്കും. ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രപറമ്പ് നിരപ്പാക്കി അടുപ്പുകൾ കൂട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു.