നിശാഗന്ധി നൃത്തോത്സവത്തിന് ബുധനാഴ്ച തിരിതെളിയും

IMG_20230214_214614_(1200_x_628_pixel)

തിരുവനന്തപുരം: വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിന് ബുധനാഴ്ച തിരിതെളിയും. ഏഴു ദിനങ്ങളിലായുള്ള നൃത്തോത്സവത്തിന്‍റെ ഉദ്ഘാടനം ബുധനാഴ്ച വൈകുന്നേരം 6 ന് കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ,തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ ആന്‍റണി രാജു, ജി ആര്‍. അനില്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.

ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് കുച്ചുപ്പുടി നര്‍ത്തക ദമ്പതിമാരായ ഡോ. രാജാ രാധാ റെഡ്ഡിമാര്‍ക്ക് നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്കാരം സമര്‍പ്പിക്കും. റിഗാറ്റ നാട്യ സംഗീതകേന്ദ്രം അവതരിപ്പിക്കുന്ന ഫ്യൂഷന്‍ ഡാന്‍സുമുണ്ടാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, മണിപ്പൂരി, സത്രിയ, കഥക്, ഒഡീസി തുടങ്ങിയ നൃത്തരംഗത്തെ പ്രഗത്ഭരായ കലാകാർ നൃത്തോത്സവത്തിന്‍റെ ഭാഗമാകും.

അഡ്വ. വി കെ. പ്രശാന്ത്, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, എം പി മാരായ ഡോ. ശശി തരൂര്‍, എ എ. റഹീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ് കുമാര്‍, കെ ടി ഡി സി ചെയര്‍മാന്‍ പി കെ. ശശി, തിരുവനന്തപുരം വാര്‍ഡ് കൗണ്‍സിലര്‍ ഡോ. റീന കെ എസ് എന്നിവര്‍ ആശംസ അറിയിക്കും. ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ്. ശ്രീനിവാസ് ഐ എ എസ് സ്വാഗതവും ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബി. നൂഹ് ഐ എ എസ് നന്ദിയും പറയും.

ആദ്യ ദിവസമായ ബുധനാഴ്ച 7 ന് രമ വൈദ്യനാഥനും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം, 8ന് അര്‍ച്ചന രാജയുടെ കുച്ചുപ്പുടി. വ്യാഴാഴ്ച 6 ന് ജാനറ്റ് ജയിംസ് അവതരിപ്പിക്കുന്ന ഭരതനാട്യം, 6.45 ന് കൃഷ്ണാക്ഷി കശ്യപിന്‍റെ സത്രിയ. വെള്ളിയാഴ്ച 6 ന് അശ്വതി കൃഷ്ണ യുടെ മോഹിനിയാട്ടത്തെ തുടര്‍ന്ന് 6.45 ന് പവിത്ര ഭട്ടിന്‍റെ ഭരതനാട്യം, 8 ന് പ്രൊഫ. ഡോ. ശ്രുതി ബന്ദോപധ്യയും സംഘവും അവതരിപ്പിക്കുന്ന മണിപ്പൂരി. ശനിയാഴ്ച 6 ന് രാംദാസിന്‍റെ ഭരതനാട്യം, 6.45 ന് ദീപ്തി ഓംചേരി ഭല്ല അവതരിപ്പിക്കുന്ന മോഹിനിയാട്ടം, 8ന് സയനീ ചവ്ദയുടെ കഥക്.

ഞായറാഴ്ച 6ന് അനന്തപുരി സിസ്റ്റേഴ്സിന്‍റെ ഭരതനാട്യം, 6. 45 ന് ഹരിയും ചേതനയും അവതരിപ്പിക്കുന്ന കഥക്, 8 ന് പദ്മശ്രീ പദ്മജ റെഡ്ഡിയും സാന്‍വിയും അവതരിപ്പിക്കുന്ന കുച്ചിപ്പുടി. തിങ്കളാഴ്ച 6 ന് ഡോ. പദ്മിനി കൃഷ്ണന്‍റെ കുച്ചിപ്പുടി, 6.45 ന് മാളവിക മേനോന്‍റെ മോഹിനിയാട്ടം, 8 ന് രാഹുല്‍ ആചാര്യയുടെ ഒഡീസി. അവസാന ദിവസമായ ചൊവ്വാഴ്ച 6 ന് അയന മുഖര്‍ജിയുടെ കുച്ചിപ്പുടി, പല്ലവി കൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം, 8 ന് രാധേ ജഗ്ഗി അവതരിപ്പിക്കുന്ന ഭരതനാട്യം.

നിശാഗന്ധി നൃത്തോത്സവത്തിന്‍റെ ഭാഗമായുള്ള കഥകളിമേള പരിപാടിയ്ക്ക് മാറ്റു കൂട്ടും. കനകക്കുന്ന് കൊട്ടാരമുറ്റത്ത് എല്ലാ ദിവസവും വൈകിട്ട് 6.30 നുള്ള കഥകളി മേളയില്‍ പ്രശസ്ത കലാകാരډാര്‍ അരങ്ങിലെത്തും.21 ന് സമാപിക്കുന്ന നൃത്തോത്സവത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular