ചെറുകുളം- കടുവാക്കുഴി റോഡ് നവീകരിക്കുന്നു

IMG_20230301_225721_(1200_x_628_pixel)

അരുവിക്കര:അരുവിക്കര എം.എല്‍.എ-യുടെ നിയോജക മണ്ഡല ആസ്തിവികസന പദ്ധതിയില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്ന വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ചെറുകുളം-കടുവാക്കുഴി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ജി സ്റ്റീഫൻ എം എൽ എ വിർവഹിച്ചു.

സുസ്ഥിര വികസനം ലക്ഷ്യമാക്കി അടിസ്ഥാന സൗകര്യ വികസനം നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് എം എൽ എ പറഞ്ഞു.

വെള്ളനാട് കുഴിവിള മാര്‍ക്കറ്റ് ജംഗ്ഷനിൽ നടന്ന പൊതുയോഗത്തിൽ വാർഡ്‌ അംഗം ശോഭൻകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ അംഗം വെള്ളനാട്‌ ശശി, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വെള്ളനാട്‌ രാജേന്ദ്രൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരായ എസ്‌ എൽ അനിൽകുമാർ, സുനിൽ നീലിമ, നെടുമാനൂർ അനിൽ തുടങ്ങിയവർ സംസാരിച്ചു. അസി എക്സിക്യുട്ടീവ്‌ എഞ്ചിനീയർ ദീപ ബി ആർ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular