വിഴിഞ്ഞം: കോട്ടുകാലിൽ രണ്ട് കിണറുകൾ ഇടിഞ്ഞ് താഴ്ന്നുന്നു. കോട്ടുകാൽ പഞ്ചായത്തിലെ മണ്ണക്കല്ല് വാർഡിൽ ആണ് രണ്ട് കിണറുകൾ വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴ്ന്നത്. ചരുവിള പുത്തൻ വീടിൽ തങ്കരാജൻ, സരോജം എന്നിവരുടെ വീട്ടിലെ കിണർ ആണ് ഇടിഞ്ഞ് താഴ്ന്നത്.
ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് തങ്കരാജന്റെ വീട്ടിലെ കിണർ ശബ്ദത്തോടെ ഇടിഞ്ഞ് താണത്.റോഡിനോട് ചേർന്നായിരുന്നു കിണർ. സമീപത്ത് നിന്നിരുന്ന വൈദ്യുത പോസ്റ്റ് ഉൾപ്പെടെയാണ് ഇടിഞ്ഞ് താഴ്ന്നത്.
കിണറിനോട് ചേർന്ന് ചെറിയ ഒരു റോഡും സമീപത്ത് കനാലുമാണ് ഉള്ളത്. സമീപത്തെ കനാലിൽ വെള്ളം വന്ന ശേഷമാണ് കിണർ ഇടിഞ്ഞ് താഴാൻ തുടങ്ങിയതെന്ന് വീട്ടുകാർ പറയുന്നു. തങ്കരാജന്റെ വീട്ടിലെ കിണർ ഇടിഞ്ഞതിന് പിന്നാലെയാണ് സരോജത്തിന്റെ വീട്ടിലെ കിണറും ഇടിഞ്ഞ് താഴ്ന്നത്.