തിരുവനന്തപുരം വിമാനത്താവളത്തിൽ ജലസംരക്ഷണത്തിന് പുതിയ സാങ്കേതികവിദ്യ

IMG_20230208_132427_(1200_x_628_pixel)

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ ജലസംരക്ഷണത്തിന് ഇന്റർനെറ്റ്‌ ഓഫ് തിംഗ്സ് ( ഐ.ഒ.ടി ) സാങ്കേതികവിദ്യയുമായി അധികൃതർ.

ഐ.ഒ.ടിയുടെ സഹായത്തോടെ വിമാനത്താവളത്തിലെ വെള്ളത്തിന്റെ കൃത്യമായ ആവശ്യം കണക്കാക്കി സപ്ലൈ നിയന്ത്രിക്കുകയും അതിനുപുറമേ ജലഉപയോഗം 24 മണിക്കൂറും തത്സമയം അവലോകനം ചെയ്‌ത് പാഴാകുന്നത് തടയുകയും ചെയ്യും.

ജല ഉപയോഗം പരിധിയിൽ കൂടിയാൽ മുന്നറിയിപ്പ് നൽകാനും സൗകര്യമുണ്ട്. വിമാനത്താവളത്തിൽ ആകെ ഉപയോഗിക്കുന്ന വെള്ളത്തിന്റെ 40 ശതമാനം ശുദ്ധീകരിച്ച് പുനരുപയോഗിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular