തിരുവനന്തപുരം: കാേവളം – കാരാേട് ബെെപാസിൽ ഗതാഗതം തടഞ്ഞ് വാഹനങ്ങൾ വഴി തിരിച്ച് വിടാൻ നിരത്തിയിരുന്ന കോൺക്രീറ്റ് ബ്ലോക്കിനുള്ളിൽ റേസിംഗ് ബൈക്ക് തല കീഴായി കുടുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തി.
പുറത്തെടുക്കാൻ പറ്റാത്ത വിധം കുടുങ്ങിക്കിടക്കുന്ന ബൈക്കിന്റെ ഉടമസ്ഥനായുള്ള അന്വേഷണം വിഴിഞ്ഞം പൊലീസ് ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന സംഭവത്തിൽ പരാതിയുമായി ആരുമെത്തിയിട്ടില്ല. ബൈക്ക് റേസിംഗ് ഏറെ നടക്കുന്ന കോവളം- കാരോട് ബൈപ്പാസിൽ പുന്നക്കുളത്തിന് സമീപമാണ് അപകടം