വർക്കലയിൽ യോഗ സെന്ററിൽ തീപിടിത്തം

IMG_20230327_234758_(1200_x_628_pixel)

വർക്കല :വർക്കലയിൽ യോഗ സെന്ററിൽ തീപിടിത്തം. യോഗ ഹാൾ പൂർണമായും കത്തിനശിച്ചു. വർക്കല ഹെലിപാഡ് നോർത്ത് ക്ലിഫിൽ പ്രവർത്തിക്കുന്ന ഹിൽ വ്യൂ റിസോർട്ടിലെ യോഗ സെന്ററിൽ ആണ് രാവിലെ 8.45ഓടെ തീപിടിത്തമുണ്ടായത്.

വിദേശികൾ ഉൾപ്പെടെ നിരവധി പേർ ഈ സമയം യോഗ ചെയ്യാനായി ഇവിടെയുണ്ടായിരുന്നു. തീ പടർന്നുപിടിക്കുന്നത് കണ്ടതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.

വിവരം അറിഞ്ഞ് വർക്കല ഫയർ ആൻഡ് റസ്‌ക്യൂ ടീമിന്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular