തിരുവനന്തപുരത്ത് മലയോര മേഖലയില്‍ കനത്ത മഴ

IMG_20230409_200411_(1200_x_628_pixel)

തിരുവനന്തപുരം:  തിരുവനന്തപുരത്തിന്‍റെ മലയോരമേഖലയിൽ കനത്ത മഴ. ശക്തമായ മഴക്കൊപ്പം കാറ്റും വീശിയടിച്ചതോടെ നെടുമങ്ങാട് ചുളളിമാനൂരിൽ വ്യാപക നാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാഹനങ്ങൾക്ക് മുകളിലേക്ക് മരം വീണ് അപകടമുണ്ടായി.

മരം വീണ് ഒരു കാറിനും 2 ഇരുചക്ര വാഹനങ്ങൾക്കുമാണ് കേടുപാട് ഉണ്ടായത്. തിരുവനന്തപുരം – ചെങ്കോട്ട റോഡിൽ ചുള്ളിമാനൂർ ജംഗ്ഷനിൽ റോഡ് സൈഡിൽ നിന്ന മരം ഒടിഞ്ഞ് വീണത്.

റോഡിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾക്കും, കാറിനുമാണ് കേടുപാടുകൾ സംഭവിച്ചത്. കനത്ത മഴയിലും കാറ്റിലും ഇവിടെ വൈദ്യുതി പോസ്റ്റുകളും തകർന്ന് നാശം സംഭവിച്ചിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular