രാജ്യത്തെ കോവിഡ് കേസുകളില്‍ ഉണ്ടായ വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ഇന്നും നാളെയും മോക്ഡ്രില്‍ നടക്കും.
സംസ്ഥാനങ്ങളിലെ ആരോഗ്യസംവിധാനവും ആശുപത്രികളും വലിയ കോവിഡ് തരംഗമോ വ്യാപമോ ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ സജ്ജമാണോ എന്ന് പരിശോധിക്കുകയാണ് മോക്ഡ്രില്ലിന്റെ ലക്ഷ്യം.
കോവിഡ് വ്യാപനഭീഷണി ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.