നെയ്യാറ്റിൻകരയിൽ മിനി ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു.

IMG_20230427_182447

നെയ്യാറ്റിൻകരയിൽ മിനി ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു.അതിയന്നൂർ സ്വദേശി ഗോപാലൻ (75) ആണ് മരിച്ചത്.ചായ കുടിക്കാൻ എത്തിയതായിരുന്നു ഗോപാലൻ.

നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ ആണ് സംഭവം.
തിരുവനന്തപുരത്തുനിന്ന് കളിയിക്കാവിള ഭാഗത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള ടിപ്പർ ലോറി മുന്നിൽ സഞ്ചരിക്കുകയായിരുന്ന മിനി ലോറിയിൽ ഇടിച്ച് നിയന്ത്രണം തെറ്റിയായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ മിനി ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോപാലൻ്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പരിക്കേറ്റവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular