Search
Close this search box.

വൈറ്റ് പേളിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക സ്കൂൾ മേള

IMG-20230510-WA0046

കുറഞ്ഞ വിലയിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കിളിമാനൂരിൽ വൈറ്റ് പേൾ ഒരുക്കിയ സ്കൂൾ മേളയുടെ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിപി മുരളി ഉദ്ഘാടനം ചെയ്തു.

കിളിമാനൂർ പുതിയകാവ് ക്ഷേത്രത്തിന് എതിർവശത്തുള്ള വൈറ്റ് പേൾ സൂപ്പർ മാർക്കറ്റിലാണ് സ്കൂൾ മേള ഒരുക്കിയിട്ടുള്ളത്.

വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന സാധാരണക്കാരുടെ കുട്ടികൾക്ക് മാർക്കറ്റ് വിലയേക്കാൾ കുറവിൽ പഠനോപകരണങ്ങൾ ലഭ്യമാക്കുക എന്നതാണ് മേളയുടെ ലക്ഷ്യം.

മേളയിൽ സ്കൂൾ ബാഗുകൾ, പാദരക്ഷകൾ, സ്കൂൾ ഷൂകൾ, കുടകൾ, റെയിൻ കോട്ടുകൾ, വാട്ടർബോട്ടിലുകൾ, നോട്ടുബുക്കുകൾ തുടങ്ങി വിദ്യാർത്ഥികൾക്കവശ്യമായ സാധനങ്ങളെല്ലാം മേളയിൽ ലഭ്യമാക്കിയിട്ടുണ്ട്.

കിളിമാനൂർ പഞ്ചായത്ത് പ്രസിഡണ്ട് മനോജ്, വാർഡ് മെമ്പർ ജോഷി ,വ്യാപാരി വ്യവസായി ഏകോപന സമിതി കിളിമാനൂർ യൂണിറ്റ് പ്രസിഡണ്ട് ബാബുരാജ്, സെക്രട്ടറി പുഷ്പരാജൻ, റോട്ടറി ക്ലബ്ബ് കിളിമാനൂർ പ്രതിനിധികൾ നാട്ടുകാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ജൂൺ 15ന് മേള സമാപിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!