ഭാര്യാമാതാവിനെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ച മരുമകൻ അറസ്റ്റിൽ

IMG-20230512-WA0009

വ​ര്‍ക്ക​ല: ഓ​ട​യ​ത്ത് ഭാ​ര്യാ മാ​താ​വി​നെ കാ​റി​ടി​പ്പി​ച്ച് പ​രി​ക്കേ​ല്‍പ്പി​ച്ച കേ​സി​ൽ മ​രു​മ​ക​ൻ അ​റ​സ്റ്റി​ൽ. താ​ഴെ വെ​ട്ടൂ​ർ നൈ​സാം ലാ​ന്റി​ൽ നൈ​സാം (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഓ​ട​യം അ​ഞ്ചു​മു​ക്ക് സ്വ​ദേ​ശി​നി റ​ഹീ​ന​ക്കാ​ണ് (56) പ​രി​ക്കേ​റ്റ​ത്. റ​ഹീ​ന​യു​ടെ മ​ക​ളും നൈ​സാ​മും ത​മ്മി​ലു​ള്ള വി​വാ​ഹ​മോ​ച​ന കേ​സ് കു​ടും​ബ​കോ​ട​തി​യി​ല്‍ നി​ല​നി​ല്‍ക്കു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ നൈ​സാം ത​ന്റെ മ​ക​ളെ കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി റ​ഹീ​ന​യു​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. കു​ട്ടി​യെ ക​ണ്ട​തി​നു​ശേ​ഷം നൈ​സാം പു​റ​ത്തേ​ക്ക് പോ​യ​പ്പോ​ള്‍ ഗേ​റ്റ​ട​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ കാ​ര്‍ ഓ​ടി​ച്ച്​ ഗേ​റ്റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗേ​റ്റ് ത​ല​യി​ല്‍ ഇ​ടി​ച്ച്​ നി​ല​ത്തു​വീ​ണ് റ​ഹീ​ന​ക്ക്​ കൈ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ര്‍ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ തേ​ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular