കഴക്കൂട്ടം: അധ്യാപക പരിശീലനത്തിനു എത്തിയ ബിഎഡ് വിദ്യാർഥിക്കു തെരുവ് നായയുടെ കടിയേറ്റു. പിഎംജിയിലെ രാജീവ്ഗാന്ധി ബിഎഡ് ട്രെയിനിങ് കോളജിലെ വിദ്യാർഥിനിക്കാണ് ഇന്നലെ രാവിലെ 8.45 ന് നായയുടെ കടിയേറ്റത്.
ബസിറങ്ങി കഴക്കൂട്ടം ഗവ.എച്ച്എസ്എസിലേക്കു നടന്നു പോകുന്നതിനുടെ പാർക്കു ചെയ്തിരുന്ന കാറിനടിയിൽ കിടന്ന നായ പെട്ടെന്ന് കടിക്കുകയായിരുന്നു.
സമീപത്തുണ്ടായിരുന്നവർ നായയെ ഓടിച്ച് വിദ്യാർഥിനിയെ രക്ഷപ്പെടുത്തി. കടിയേറ്റ വിദ്യാർഥിനി ജനറൽ ആശുപത്രിയിൽ എത്തി പേ വിഷബാധയ്ക്കെതിരായ കുത്തിവയ്പ്പെടുത്തു.