തിരുവനന്തപുരം: മൃഗശാലയിൽ നിന്നും ചാടിയ ഹനുമാൻ കുരങ്ങിനെ പിഎംജിയിൽ മസ്ക്കറ്റ് ഹോട്ടലിന് സമീപമുള്ള ഒരു മരത്തിൻെറ മുകളിൽ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി പൊലീസിനെയും മൃഗശാല ഉദ്യോഗസ്ഥരെയും വട്ടംകറക്കി നഗരത്തിൽ ഓടുകയാണ് ഹനുമാൻ കുരങ്ങ്.
തിരുപ്പതി സൂവോളജിക്കൽ പാർക്കിൽ നിന്നും കൊണ്ടുവന്ന രണ്ടു കുരങ്ങുകളിൽ ഒന്നിനെ തുറന്നു വിടുന്നതിനിടെയാണ് പുറത്തേക്ക് ചാടിയത്. കഴിഞ്ഞ ദിവസം പിഎംജിയിലെ ഒരു ഹോസ്റ്റലിന് മുകളിൽ കുരങ്ങിനെ കണ്ടിരുന്നു. ഇന്ന് വൈകുന്നേരം ഒരു പുളിമരത്തിൻെറ മുകളിൽ തളിർ ഇലകള്‍ തിന്നുകൊണ്ടിരിക്കുന്ന കുരങ്ങിനെ വഴിയാത്രക്കാർ കണ്ടെത്തിയത്.