കള്ളിക്കാട് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷക ദിനാഘോഷം സംഘടിപ്പിച്ചു

കള്ളിക്കാട് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാഘോഷം പാറശ്ശാല നിയോജക മണ്ഡലം എം.എൽ .എ. സി.കെ .ഹരീന്ദ്രൻ ഉത്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പന്തശ്രീകുമാർ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.
കാർഷിക മേഖലകളിൽ മികവ് തെളിയിച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലാൽ കൃഷ്ണ , ജില്ലാപഞ്ചായത്ത് അംഗം വി.രാധിക ടീച്ചർ
ബ്ലോക്ക് മെമ്പർ എം.സതീഷ് കുമാർ,
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു.വി .രാജേഷ് ,വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.വിജയൻ , ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ.സാനുമതി ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സദാശിവൻ കാണി,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. കൃഷി ഓഫീസർ ഷിൻസി.എൻ.ഐ, സ്വാഗതം അർപ്പിച്ചു സംസാരിച്ചു ,സീനിയർ കൃഷി അസിസ്റ്റൻ്റ്. ജി.എസ് ചിഞ്ചു കൃതജ്ജത അറിയിച്ചു.
ചടങ്ങിൽ കാർഷിക വികസന സമിതി അംഗങ്ങൾ , തൊഴിലുറപ്പ് – കുടുംബശ്രീ അംഗങ്ങൾ ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!