Search
Close this search box.

വിജയദശമി ; ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍

IMG_20231024_105544_(1200_x_628_pixel)

തിരുവനന്തപുരം: വിജയദശമി ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍.   കുരുന്നുകളില്‍ ആദ്യക്ഷരം പകരാനായി ക്ഷേത്രങ്ങളിലെല്ലാം ഭക്തജനങ്ങളുടെ വന്‍തിരക്കാണ്.

ക്ഷേത്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍ എന്നിവിടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലുമാണ് വിദ്യാരംഭചടങ്ങുകള്‍ നടക്കുന്നത്.

തിരുവനന്തപുരത്ത് നവരാത്രിമണ്ഡപത്തിലും  പൂജപ്പുര സരസ്വതീമണ്ഡപത്തിലും എഴുത്തിനിരുത്തുന്നുണ്ട്.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വ്യാസന്റെ നടയിലാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. ആറ്റുകാല്‍ ഭഗവതിക്ഷേത്രം, കരിക്കകം ചാമുണ്ഡിക്ഷേത്രം, ഗാന്ധാരിഅമ്മന്‍ കോവില്‍, ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, ശംഖുംമുഖം ദേവീക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭം നടക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!