തിരുവനന്തപുരം:കേരളീയത്തിന്റെ ഭാഗമായി ഒക്ടോബർ 29ന് നിശാഗന്ധിയിൽ നടത്താനിരുന്ന ‘കേരള എലഗൻസ് ഷോ’ ഇന്ന്(ഒക്ടോബർ 30)വൈകിട്ട് ആറുമണിക്കു നടക്കും.
കേരളത്തിന്റെ തനത് ആഭരണ-വസ്ത്ര രീതികളുൾപ്പെടുത്തിയും കേരളസമൂഹത്തിന്റെ വൈവിധ്യങ്ങളുടെ അഭിമാനനിറങ്ങളണിഞ്ഞും മോഡലുകൾ മുതൽ കുഞ്ഞുങ്ങൾ വരെ കേരള എലഗൻസ് ഷോയിൽ ചുവടു വയ്ക്കും.
പരിപാടിയുടെ ഭാഗമായി അക്കാദമിക വിദഗ്ധയും ഗായികയും സംഗീതസംവിധായികയുമായ സുമംഗല ദാമോദരന്റെ മ്യൂസിക് ഷോയും അരങ്ങേറും.