Search
Close this search box.

മകന്റെ വിവാഹം ക്ഷണിക്കാൻ പോയപ്പോൾ ടിപ്പർ ലോറിയിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

IMG_20231030_221338_(1200_x_628_pixel)

തിരുവനന്തപുരം: മകന്റെ വിവാഹം ക്ഷണിക്കുന്നതിനായി പോവുകയായിരുന്ന വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു. കരമന പി ആർ എസ് ആശുപത്രിക്ക് സമീപത്തായി മൂന്നരയോടെയാണ് അപകടമുണ്ടായത്.

ചാല കരിമഠം കോളനിയിൽ ലേഖ (45) ആണ് മരിച്ചത്.ഭ‌ർത്താവ് കുമാറിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യവെ ടിപ്പ‌ർ‌ ലോറിയിടിക്കുകയായിരുന്നു. വീട്ടിൽ നിന്ന് പള്ളിച്ചലിലേയ്ക്ക് പോകുന്ന വഴിക്കായിരുന്നു അപകടം ഉണ്ടായത്.

ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനായി ടിപ്പർ ലോറി വശത്തേയ്ക്ക് മാറിയപ്പോൾ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ലേഖ പിന്നിലായിരുന്നു ഇരുന്നത്. ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നാണ് വിവരം. അപകടത്തെത്തുടർന്ന് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ പരിക്കേറ്റ കുമാർ ആശുപത്രിയിൽ ചികിത്സയിലാണ്.അടുത്ത മാസം 18നാണ് മകന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!