Search
Close this search box.

കോവളത്ത് മീൻ കയറ്റിവന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു

IMG_20231105_143828_(1200_x_628_pixel)

തിരുവനന്തപുരം: മീൻ കയറ്റിവന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. വിവരമറിഞ്ഞ് വിഴിഞ്ഞം ഫയർഫോഴ്സ് എത്തി തീ അണച്ചു.

ഇന്നലെ വൈകുന്നേരം മൂന്നരയോടെ ബൈപ്പാസിൽ കോവളം ജംഗ്ഷന് സമീപമായിരുന്നു സംഭവം.

കുളച്ചലിൽ നിന്ന് മംഗലാപുരത്തേക്ക് മീനുമായി പോവുകയായിരുന്ന ലോറിയുടെ എൻജിൻ ഭാഗത്താണ് തീ പടർന്നത്. കാബിനുള്ളിലേക്ക് ശക്തമായ രീതിയിൽ പുക വരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവറും സഹായിയും വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങി മാറിയതിനാൽ അത്യാഹിതം ഒഴിവായി.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞത്ത് നിന്നെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ വെള്ളമൊഴിച്ച് തീ കെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!