ചിറയിൻകീഴ്: ഭിന്നശേഷിക്കാരിയായ കുട്ടിയെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി.
അമ്മ മിനിയാണ് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കുഞ്ഞിന്റെ മൃതദേഹം കിണറ്റിലിട്ടത്.ചിഴയന്‍കീഴ് സ്വദേശി അനുഷ്‌ക്കയാണ് കൊല്ലപ്പെട്ടത്.
8 വയസായിരുന്നു. 19 മുതൽ യുവതിയെയും മകളെയും കാണാനില്ലായിരുന്നു. ഇന്ന് രാവിലെ കുട്ടിയുടെ അമ്മ മിനി ചിറയിൻകീഴ് പൊലീസിൽ കീഴടങ്ങുകയായിരുന്നു.
മിനി തന്നെയാണ് ചിറയിൻകീഴ് പൊലീസിൽ കീഴടങ്ങിയ ശേഷം മകളെ കിണറ്റിൽ തള്ളിയിട്ട വിവരം പൊലീസിനോട് പറഞ്ഞത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് മകളെ കിണറ്റിലിട്ടതെന്ന് അമ്മയുടെ മൊഴി.