Search
Close this search box.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മാർകഴി കളഭം

IMG_20240102_180104_(1200_x_628_pixel)

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മാർകഴി കളഭം 9 മുതൽ 15 വരെ നടക്കും. ഈ ദിവസങ്ങളിൽ ദർശനക്രമത്തിൽ മാറ്റമുണ്ടാകും.

തന്ത്രി തരണനല്ലൂർ ഗോവിന്ദൻനമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് കളഭം നടക്കുന്നത്. 15-ന് രാത്രി മകരശീവേലിയും വലിയകാണിക്കയും ഉണ്ടായിരിക്കും.

ശീവേലി വഴിപാടിന് ശീട്ടാക്കുന്നതിന് ക്ഷേത്രത്തിലെ കൗണ്ടറുകളിൽ സൗകര്യമുണ്ടാകും.

കളഭാഭിഷേകം നടക്കുന്ന ദിവസങ്ങളിൽ രാവിലെ 3.30-ന് നിർമാല്യദർശനം. തുടർന്ന് 6.30 മുതൽ 7 വരെയും 8 മുതൽ 9.15 വരെ കളഭാഭിഷേക ദർശനവും ഉച്ചപൂജയ്ക്കുശേഷം 10 മുതൽ 12 വരെയും ദർശനത്തിനു സൗകര്യമുണ്ടാകും. വൈകുന്നേരങ്ങളിൽ ദർശനസമയത്തിൽ മാറ്റമില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!