കുടുംബ വഴക്കിനിടയിൽ ഗൃഹനാഥൻ മരിച്ച സംഭവം; മക്കൾ കസ്റ്റഡിയിൽ

IMG_20240317_192127_(1200_x_628_pixel)

വെഞ്ഞാറമൂട്: കുടുംബവഴക്കിനെ ഗൃഹനാഥന് ദാരുണാന്ത്യം.

വെഞ്ഞാറമൂട് അമ്പലമുക്ക് ഗാന്ധിനഗർ സുനിതാ ഭവനിൽ സുധാകരനാണ് (55) മരിച്ചത്. കഴിഞ്ഞ രാത്രി 11 മണിയോടുകൂടിയായിരുന്നു  സംഭവം.

സുധാകരൻ ഭാര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ ഭക്ഷണം കഴിക്കുമ്പോഴാണ് മക്കളുമായി തർക്കത്തിലായത്.

ഇതിൽ ആദ്യം മകൾ ഇടപെടുകയും തുടർന്ന് മൂന്ന് മക്കളിൽ രണ്ടുപേരുമായി വാക്കേറ്റമുണ്ടാകുകയായിരുന്നു. തുടർന്ന് മക്കൾ ഇയാളെ ക്രൂരമായി മർദ്ദിച്ചതിന് ശേഷം സമീപത്തുളള തോട്ടിലേക്ക് തളളിയിടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സുധാകരനെ ഇളയ മകനും നാട്ടുകാരും ചേർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പുലർച്ചെ ഒന്നരയോടുകൂടി സുധാകരൻ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ സുധാകരന്റെ മക്കളായ ഹരി, കൃഷ്ണ എന്നിവരെ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്,

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular