പൂന്തുറ : 12-കാരനെ പീഡിപ്പിച്ച കേസിൽ പൂന്തുറ ബദരിനഗർ സ്വദേശി അൻസാരി(40) യെ പൂന്തുറ പോലീസ് അറസ്റ്റുചെയ്തു.
കുട്ടിയുടെ അച്ഛൻ പുറത്ത് പോയപ്പോഴായിരുന്നു പീഡനമെന്ന് പൂന്തുറ പോലീസ് പറഞ്ഞു. കുട്ടി വീട്ടുകാരോട് വിവരം പറയുകയും തുടർന്ന് പൂന്തുറ പോലീസിൽ പരാതി നൽകുകയുമായിരുന്നു.