തിരുവനന്തപുരം: കഴക്കൂട്ടത്ത് കെഎസ്ഇബി ട്രാൻസ്ഫോമർ റോഡിലേക്കു വീണു.
സംഭവത്തെ തുടർന്ന് കഴക്കൂട്ടം മുതൽ പള്ളിപ്പുറം വരെയുള്ള ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.
പള്ളിപ്പുറം സിആർപിഎഫ് ക്യാംപിലേക്ക് കുടിവെള്ളം എത്തിക്കാൻ സ്ഥാപിച്ചിരുന്ന പൈപ്പുകൾ പൊട്ടിയിരുന്നു. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷം ഇന്നുരാവിലെ ഈ പൈപ്പിലൂടെ വെള്ളം കടത്തിവിട്ടപ്പോഴാണ് ട്രാൻസ്ഫോർമർ മറിഞ്ഞു വീണത്.
വെള്ളം കടത്തിവിട്ടപ്പോൾ പൈപ്പ് പൊട്ടുകയും തുടർന്ന് ട്രാൻസ്ഫോമര്‍ സ്ഥാപിച്ചിരുന്ന മണ്ണ് കുതിർന്ന് ട്രാൻസ്ഫോമർ നിലം പതിക്കുകയുമായിരുന്നു.