അയിരൂർ: 11 വയസ്സുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ.
ചെമ്മരുതി മുട്ടപ്പലം സ്വദേശി ഊച്ചി എന്ന് വിളിക്കുന്ന തുളസിയെ (56)യാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് 19 ന് ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം. മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് വീട്ടിൽ എത്തിയ തുളസി, പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുട്ടി പീഡന വിവരം മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് അയിരൂർ പൊലീസിൽ പരാതി നൽകി. ഒളിവിലായിരുന്ന പ്രതിയെ അയിരൂർ പൊലീസാണ് പിടികൂടിയത്