Search
Close this search box.

യുദ്ധംചെയ്യാൻ റഷ്യയിലേക്ക് മനുഷ്യക്കടത്ത്: പൊഴിയൂർ സ്വദേശി ഡേവിഡ് ഡൽഹിയിലെത്തി

IMG_20240331_084534_(1200_x_628_pixel)

തിരുവനന്തപുരം: റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ തട്ടിപ്പിന് ഇരയായി റഷ്യയിൽ അകപ്പെട്ട പൊഴിയൂർ സ്വദേശി ഡേവിഡ് മുത്തപ്പൻ ഇന്ത്യയിൽ മടങ്ങിയെത്തി.

ഡൽഹിയിൽ എത്തിയ ഡേവിഡിനെ സിബിഐ ചോദ്യം ചെയ്യുകയാണ്. ചൊവ്വാഴ്ചയോടെ ഇദ്ദേഹത്തെ നാട്ടിലെത്തുമെന്ന് അധികൃതർ വീട്ടുകാരെ അറിയിച്ചു. റഷ്യയിലെത്തിയ ഡേവിഡിനെ യുദ്ധമേഖലയിലേക്കാണ് അയച്ചത്.

യുദ്ധത്തിൽ പരിക്കേറ്റ് മോസ്‌കോയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് താത്കാലിക യാത്രാരേഖകളുടെ സഹായത്തോടെ ഇന്ത്യൻ എംബസി അധികൃതർ ശനിയാഴ്ച പുലർച്ചെ ഡേവിഡിനെ ഡൽഹിയിൽ എത്തിച്ചത്.

ഇന്ത്യക്കാരെ റഷ്യയിലെത്തിച്ച് സേനയിൽ ചേർത്ത് യുദ്ധ മേഖലയിലേക്കയച്ച സംഭവത്തിൽ അന്വേഷണം നടത്തുന്ന സിബിഐ സംഘമാണ് ഡേവിഡിൽ നിന്നു വിവരങ്ങൾ ശേഖരിച്ചത്. നവംബറിൽ സാമൂഹികമാധ്യത്തിൽ പരസ്യം കണ്ടാണ് ഡേവിഡ് ഡൽഹിയിലെ ഏജന്റിനെ ബന്ധപ്പെടുന്നതും അതുവഴി റഷ്യലെത്തുന്നതും.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!