Search
Close this search box.

സെക്രട്ടേറിയറ്റിന് മുന്നിൽ മുഖ്യമന്ത്രിക്ക് എതിരെ അസഭ്യം ; യുവാവിനെതിരെ കേസ്

IMG_20240331_131704_(1200_x_628_pixel)

തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു നോക്കി മൈക്രോഫോണിലൂടെ പിണറായി വിജയനെ അസഭ്യം പറഞ്ഞ സംഭവത്തിൽ പാറശാല സ്വദേശി ശ്രീജിത്തിനെതിരെ കേസ്.

അസഭ്യം വിളിച്ചതിനും പൊതുജനങ്ങൾക്കിടയിൽ ലഹള ഉണ്ടാക്കുന്ന വിധത്തിൽ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിനുമാണ് കന്റോൺമെന്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

ശ്രീജിത്ത് മൈക്രോഫോണിലൂടെ മുഖ്യമന്ത്രിയെ അസഭ്യം പറയുന്നതു കേട്ടുനിന്നവർ മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു.

രണ്ടു ദിവസം മുൻപു പുറത്തുവന്ന വിഡിയോ തെളിവായി കണക്കാക്കിയാണ് കേസെടുത്തത്. സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ അന്വേഷണം ശരിയായ രീതിയിൽ നടത്തിയില്ലെന്ന് ആരോപിച്ച് 9 വർഷമായി ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുകയാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!