ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം നാളെ തുടങ്ങും

IMG_20240102_180104_(1200_x_628_pixel)

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം നാളെ തുടങ്ങും.

14ന് രാവിലെ വിഷുക്കണി ദർശനം.മുളപൂജയ്ക്കായി നാളെ രാവിലെ വീണ്ടും മണ്ണുനീർ കോരും.

ഉത്സവത്തിന് വൈകിട്ടും രാത്രി 8നും ഉത്സവശ്രീബലി നടക്കും.19ന് ഏകാദശി പൊന്നുംശ്രീബലിക്കൊപ്പം നടക്കുന്ന വലിയ കാണിക്കയിൽ ഭക്തർക്കും കാണിക്ക അർപ്പിക്കാം.

20ന് രാത്രി പള്ളിവേട്ട നടക്കും.പടിഞ്ഞാറേനടയിൽ നിന്ന് പുറപ്പെട്ട് സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിലുള്ള വേട്ടക്കളത്തിലാണ് പള്ളിവേട്ട നടക്കുന്നത്. ഇവിടെ നിന്ന് തിരികെ പുറപ്പെട്ട് ഗരുഡവാഹനം വടക്കേനടയിലൂടെ ക്ഷേത്രത്തിനകത്ത് പ്രവേശിക്കും.

പത്താം ദിവസം ആരാധനാ വിഗ്രഹങ്ങളുടെ ആറാട്ടിനായി ശംഖുംമുഖം കടൽത്തീരത്തേക്ക് ആറാട്ടെഴുന്നള്ളത്ത് നടക്കും.തിരുവിതാംകൂർ കൊട്ടാരത്തിലെ മുതിർന്ന അംഗം (ക്ഷേത്രസ്ഥാനി) ആചാര,അലങ്കാര വിശേഷങ്ങളോടെ പള്ളിവാളേന്തി ആറാട്ടു ഘോഷയാത്രയിൽ പങ്കെടുക്കും.

പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ കിഴക്കേനടയിലും ക്ഷേത്രത്തിനകത്ത് തുലാഭാര മണ്ഡപം, ശ്രീപാദമണ്ഡപം എന്നിവിടങ്ങളിലും കലാപരിപാടികൾ അരങ്ങേറും.

19 ന് വൈകിട്ട് കിഴക്കേനടയിൽ വേലകളി ഉണ്ടായിരിക്കും.21ന് വൈകിട്ട് ശംഖുംമുഖം ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്. 22ന് ആറാട്ട് കലശം. ഉത്സവനാളുകളിൽ രാത്രി കിഴക്കേഗോപുരത്തിലെ നാടകശാലയിൽ കഥകളിയും മറ്റ് മണ്ഡപങ്ങളിൽ ക്ഷേത്രകലകളും അരങ്ങേറും.19 ന് വൈകിട്ട് കിഴക്കേനടയിൽ വേലകളി ഉണ്ടായിരിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular