തിരുവനന്തപുരം:ജില്ലയിൽ ഇന്ന് (മെയ് 18) മുതൽ മെയ് 21 വരെ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെയുള്ള ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.
ഈ സാഹചര്യത്തിൽ മെയ് 21 വരെ ജില്ലയിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി.
മെയ് 22ന്,24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, അന്നേ ദിവസം ജില്ലയിൽ മഞ്ഞ അലർട്ട് മുന്നറിയിപ്പാണ് കേന്ദ്രകാലാവസ്ഥാവകുപ്പ് നൽകിയിരിക്കുന്നത്.