വെഞ്ഞാറമൂട്: കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കീഴായിക്കോണം വട്ടവിള സുമി ഭവനിൽ സുധാകരൻ (62) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ഇദ്ദേഹം വീട്ടലേക്ക് നടന്നു വരുമ്പോൾ സ്വകാര്യ വ്യക്തിയുടെ കാടു പിടിച്ചു കിടന്ന പുരയിടത്തിൽ നിന്നും പത്തായ കടന്നലിന്റെ കുത്തേൽക്കുകയായിരുന്നു. ഉടൻ വാമനപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് വലിയ കുന്ന് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു

