തിരുവനന്തപുരം: ഗായകന് ജി വേണുഗോപാലിന്റെ അമ്മയും സംഗീതാധ്യാപികയുമായ കെ സരോജിനി അമ്മ അന്തരിച്ചു.
94 വയസായിരുന്നു. തിരുവനന്തപുരം ഗവണ്മെന്റ് വിമന്‍സ് കോളജിലെ സംഗീത വിഭാഗം മുന്‍ മേധാവിയായിരുന്നു.
തിരുവനന്തപുരം വഴുതക്കാട് ഫോറസ്റ്റ് ഓഫീസ് ലെയ്നിലുള്ള പറവൂര്‍ ഹൗസില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ സംസ്ക്കാര ചടങ്ങുകള്‍ നടക്കും. ഭര്‍ത്താവ് പരേതനായ ആര് ഗോപിനാഥന് നായര്‍, മകള്‍ രാധിക, മരുമക്കള്‍: രശ്മി, അജിത് കുമാര്‍.

