തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

IMG_20260428_230245_(1200_x_628_pixel)

തിരുവനന്തപുരം: പരുത്തിപ്പാറ – നാലാഞ്ചിറ സംസ്ഥാന പാതയിൽ കേരള വാട്ടർ അതോറിറ്റിയുടെ 900എം എം പി എസ് സി പൈപ്പ്ലൈനിൽ പെട്ടെന്നുണ്ടായ ചോർച്ച

പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണികൾ ചെയ്യേണ്ടതിനാൽ തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർകോണം, സൈനിക് സ്കൂൾ, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, കുളത്തൂർ, അലത്തറ, കുഴിവിള, കേശവദാസപുരം, ഇടവക്കോട്, പട്ടം, ഉള്ളൂർ, മുട്ടട, കിണവൂർ , നാലാഞ്ചിറ വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണം

സെപ്റ്റംബർ 1, 2 തീയതികളിൽ (ചൊവ്വ, ബുധൻ) പൂർണമായും സെപ്റ്റംബർ 8 ചൊവ്വാഴ്ച വരെ ഭാഗികമായും തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ ക്രമീകരണങ്ങൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!