റെയിൽവേ സ്റ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും പോകുന്നവരുടെ ശ്രദ്ധയ്ക്ക് ; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

IMG_20260428_091712_(1200_x_628_pixel)

തിരുവനന്തപുരം : പൊലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് (08–09–2026) 2 മുതൽ 6 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

കഴക്കൂട്ടം ജംക്‌ഷൻ മുതൽ ചാക്ക വരെയും ചാക്ക മുതൽ പാളയം വരെയും പ്രയാണം കടന്നുപോകുന്ന സമയത്ത് ഗതാഗത നിയന്ത്രണമുണ്ടാകും.

വെട്ടുറോഡ് ജംക്‌ഷൻ മുതൽ മുക്കോലയ്ക്കൽ ജംക്‌ഷൻ വരെയുള്ള സർവീസ് റോഡിലും മുക്കോലയ്ക്കൽ ജംക്‌ഷൻ മുതൽ ചാക്ക ജംക്‌ഷൻ വരെയുള്ള പ്രധാന പാതയിലും വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും.

ചാക്കയിൽ നിന്ന് പാറ്റൂർ ജംക്‌ഷൻ വരെയുള്ള പ്രധാന പാതയിലും പ്രയാണം കടന്നുപോകുന്ന സമയത്ത് ഗതാഗത നിയന്ത്രണമുണ്ടാകും. പാറ്റൂർ ജംക്‌ഷൻ മുതൽ പാളയം ജംക്‌ഷൻ വരെയുള്ള പാതയിൽ പ്രയാണം കടന്നുപോകുമ്പോൾ വാഹനഗതാഗതം അനുവദിക്കില്ല.

ചാക്ക ഭാഗത്തുനിന്ന് പാളയത്തേക്കു പോകേണ്ട വാഹനങ്ങൾ പാറ്റൂർ ജംക്‌ഷൻ–മൂലവിളാകം–തമ്പുരാൻമുക്ക്–വരമ്പശേരി ജംക്‌ഷൻ–ലോ കോളജ് ജംക്‌ഷൻ–പിഎംജി–ജിവി രാജ–പാളയം വഴി പോകണം. റെയിൽവേ സ്റ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും പോകുന്നവർ യാത്ര മുൻകൂട്ടി ക്രമീകരിക്കണം. വിവരങ്ങൾക്ക്: 0471 2558731, 9497930055.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!