തിരുവനന്തപുരം: ശ്രീകാര്യം ജംഗ്ഷനിൽ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് പുതുതായി സ്ഥാപിച്ച പൈപ്പുകൾ, നിലവിലെ ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ
തിരുവനന്തപുരം നഗരസഭയിലെ ശ്രീകാര്യം, ചെറുവയ്ക്കൽ, കാര്യവട്ടം, പാങ്ങപ്പാറ, പൗണ്ടുകടവ്, ആക്കുളം, ഉള്ളൂർ, ഇടവക്കോട്, അലത്തറ, കുഴിവിള വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണം ഒക്ടോബർ 2 വെള്ളിയാഴ്ച പൂർണമായും ഒക്ടോബർ 4 ഞായറാഴ്ച വരെ ഭാഗികമായും തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

