തിരുവനന്തപുരം: ചാലയിലെ സ്വർണക്കവർച്ചാ കേസിൽ ആറ് പ്രതികൾ പിടിയിൽ. ഇവരുടെ കൈയിൽ നിന്ന് കുറച്ച് സ്വർണവും പിടിച്ചെടുത്തു.
പ്രതികളിൽ ഒരാൾ ഓടിരക്ഷപ്പെട്ടു. വയനാട് പടിഞ്ഞാറത്തറയിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ സംഘമാണ് ചാലയിലെ വൈഷ്ണവി ജുവലറി ഉടമയിൽ നിന്ന് സ്വർണം കവർന്നത്.

