തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല സമർപ്പണത്തിന് ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കണമെന്ന മേയർ വി.വി.രാജേഷിന്റെ നിർദ്ദേശം വിവാദമായി.
ആചാരപ്രകാരം മൂന്ന് ഇഷ്ടിക ഉപയോഗിക്കുന്നതിനു പകരം ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കുന്നത് അനുഷ്ഠാനത്തിന് എതിരാകുമെന്നാണ് എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ക്ഷേത്ര ട്രസ്റ്റും മേയറുടെ നിർദ്ദേശത്തെ തള്ളി.
എന്നാൽ ഇന്നലെ വൈകിട്ടോടെ ഇരുമ്പടുപ്പ് നഗരസഭയുടെ തീരുമാനമല്ലെന്ന് മേയർ വി.വി.രാജേഷ് തന്നെ അറിയിച്ചു

