തിരുവനന്തപുരം: ദീർഘദൂര സർവീസുകൾക്കുള്ള കെഎസ്ആർടിസി സ്വിഫ്റ്റിൽ ആദ്യം ടിക്കറ്റ് റിസർവേഷൻ ചെയ്യുന്ന 100 പേർക്ക് മടക്കയാത്ര സൗജന്യം. 11ന് സർവീസ് തുടങ്ങുന്നതിനു മുന്നോടിയായി സീറ്റ് റിസർവേഷൻ ആരംഭിച്ചു. തിരുവനന്തപുരം – ബാംഗ്ലൂർ റൂട്ടിൽ സ്വിഫ്റ്റ് എസി സർവീസുകളിൽ www.online.keralartc.com വെബ്സൈറ്റ് വഴിയും enteksrtc എന്ന മൊബൈൽ ആപ് വഴിയും സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ യാത്രക്കാർക്ക് മടക്കയാത്രാ ടിക്കറ്റ് സൗജന്യമായി നൽകുന്നതോടൊപ്പം സമ്മാനവും ആദ്യ യാത്രാ സർട്ടിഫിക്കറ്റും നൽകും.
ഇത്തരത്തിൽ നൽകിയ റിട്ടേൺ ടിക്കറ്റ് അടുത്ത 3 മാസത്തിനകം ഉപയോഗിക്കാനുള്ള സൗകര്യവും ലഭിക്കും. ഇന്നലെ റിസർവേഷൻ തുടങ്ങിയ 4 ഗജരാജ സ്ലീപ്പർ നിന്നുള്ള ഓരോ യാത്രക്കാർക്കാകും ആദ്യം ആനുകൂല്യം ലഭ്യമാകുക. തുടർന്ന് 30 വരെ ദിവസവും പുതിയ സർവീസുകൾ തുടങ്ങുന്ന മുറയ്ക്ക് ആദ്യയാത്ര ബുക്ക് ചെയ്യുന്നവർക്കും ആനുകൂല്യം ലഭിക്കും. ഇത് കൂടാതെ തിരഞ്ഞെടുത്ത റൂട്ടുകളിൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 30% വരെ ടിക്കറ്റ് നിരക്കിൽ ഇളവും അനുവദിക്കും


