തിരുവനന്തപുരം: പ്രശസ്ത ക്വിസ് മാസ്റ്ററും മാർ ഇവാനിയോസ് കോളജ് പ്രഫസറുമായിരുന്ന ഡോ. ഏബ്രഹാം ജോസഫ് അന്തരിച്ചു. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇംഗ്ലിഷ് വിഭാഗം മുൻ മേധാവിയാണ്. മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് ഉള്ളൂരിലെ വസതിയിൽ എത്തിക്കും. സംസ്കാരം തിങ്കളാഴ്ച രാവിലെ മാർ ഇവാനിയോസ് വിദ്യാനഗറിലെ സെമിത്തേരിയിൽ.

