തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള കാർഗോ നീക്കം തടസപ്പെടാതിരിക്കാൻ ചാക്കയിലെ അന്താരാഷ്ട്ര കാർഗോ കോംപ്ലക്‌സിന് എൻ.ഒ.സി നൽകാമെന്ന് അദാനി ഗ്രൂപ്പ് രേഖാമൂലം സർക്കാരിനെയും കാർഗോ കോംപ്ലക്‌സ് നടത്തിപ്പുകാരായ വ്യവസായ വകുപ്പിന്റെ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിനെയും അറിയിച്ചു. ചീഫ് എയർപോർട്ട് ഓഫീസർ പ്രഭാത് മഹാപാത്ര ഇക്കാര്യമറിയിച്ച് സർക്കാരിന് കത്തുനൽകി.
വ്യോമയാന മന്ത്രാലയത്തിന്റെ ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ചൂണ്ടിക്കാട്ടിയ പിഴവുകളെല്ലാം പരിഹരിച്ച് കാർഗോ പരിശോധനയ്‌ക്ക് സൗകര്യമൊരുക്കണമെന്ന ഉപാധിയോടെയാണ് എൻ.ഒ.സി നൽകുക. തിരുവനന്തപുരത്ത് കാർഗോ ബിസിനസിൽ താത്പര്യമില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.


