നാഗർകോവിൽ : നാഗർകോവിൽ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ 100 അടി ഉയരത്തിൽ ദേശീയ പതാക പാറി. ബുധനാഴ്ച രാവിലെ തിരുവനന്തപുരം ഡിവിഷൻ അസിസ്റ്റന്റ് എൻജിനിയർ ശരവണകുമാർ ദേശീയപതാക ഉയർത്തി. രണ്ട് ടൺ ഭാരവും 100 അടി ഉയരവുമുള്ള കൊടിമരത്തിൽ 30 അടി നീളവും, 20 അടി വീതിയുമുള്ള പതാകയാണ് ഉയർത്തിയത്. 15 ലക്ഷം ചെലവിലാണ് നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ 100 അടി ഉയരമുള്ള കൊടിമരം സ്ഥാപിച്ച് വൈദ്യുതീകരണവും പൂർത്തിയാക്കിയത്.



