തിരുവനന്തപുരം: മുക്കോല നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമായി കെ.എസ്.ആർ.ടി.സി പുതിയ രണ്ട് ബസ് സർവീസുകൾ ആരംഭിച്ചു.
ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ സർവീസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
കിഴക്കേകോട്ട – മുക്കോല – പള്ളിമുക്ക് – എട്ടാംകല്ല് – നെടുമങ്ങാട്, കിഴക്കേകോട്ട – മുക്കോല – കായ്പാടി – വലിയവിള – സന്നഗർ – വേങ്കോട് എന്നീ റൂട്ടുകളിലാണ് പുതിയ ബസ്സുകൾ സർവീസ് നടത്തുന്നത്.