ആറ്റിങ്ങൽ: ദേശീയപാതയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മാമം ഹോണ്ട ഷോറൂമിലെ ജീവനക്കാരൻ കിഴുവിലം മാമം നൈനാംകോണം ശ്യാമാലയം വീട്ടിൽ ഉണ്ണിയുടെ മകൻ ഉമേഷ് (26) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 11 മണിയോടെ പൂവൻപാറ പാലത്തിന് സമീപം ദേശീയപാതയിൽ ആണ് അപകടം. ആറ്റിങ്ങൽ ഭാഗത്ത് നിന്നും ആലംകോട് ഭാഗത്തേക്ക് വരവേ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് തൊട്ട് മുൻപേ പോവുകയായിരുന്ന ആൾട്ടോ കാറിൽ ഇടിക്കുകയായിരുന്നു.
കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ആണ് ആൾട്ടോ കാറിൽ ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ തെറിച്ച് വീണു. റോഡിൽ വീണ ഉമേഷിന്റെ ദേഹത്ത് കൂടി അതുവഴി വന്ന ഇന്നോവ കാർ തട്ടി ശരീരത്തിനും തലയ്ക്കും ഗുരുതര പരുക്കേറ്റിരുന്നു. തുടർന്ന് ഉമേഷിനെ ആംബുലൻസിൽ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

