വിതുര: പൊൻമുടിയിൽ ടൂറിസ്റ്റുകളുടെ തിരക്കേറുന്നു. ഞായറാഴ്ച ആയിരങ്ങളാണ് മലകയറിയെത്തിയത്.
രണ്ട് മാസത്തെ ഇടവേളക്ക് ശേഷം അപ്പർസാനിറ്റോറിയവും, പരിസരവും വാഹനങ്ങളാൽ നിറഞ്ഞു. രണ്ട് മാസത്തിനിടയിൽ ആദ്യമായാണ് ഇത്രയധികം സഞ്ചാരികൾ പൊൻമുടിയിലെത്തുന്നത്.
പൊൻമുടിയിൽ രണ്ട് മാസമായി നാമമമാത്രമായ സഞ്ചാരികളാണ് എത്തിയിരുന്നത്.

