തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് കേരളത്തില്‍ മെയ് 28-നും അവധി പ്രഖ്യാപിച്ചു.
27 നായിരുന്നു നേരത്തെ അവധി നിശ്ചയിച്ചിരുന്നത്. മാസപ്പിറവി കാണാത്തതിനെ തുടർന്നാണ് കേരളത്തിൽ 28നാണ് ബലിപെരുന്നാൾ ആഘോഷിക്കുക. അതുകൊണ്ട് തന്നെ 28 നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി.

